ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ഇനി സര്‍ക്കാര്‍ വക്കീല്‍

 



തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ഇനി സര്‍ക്കാര്‍ വക്കീല്‍.കേസില്‍ ആരോപണ വിധേയരായ സ്മാര്‍ട്ട്ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി പ്രത്യേകമായി നല്‍കികൊണ്ടെണ് കെ.ബി പ്രദീപിനെ നിയമിച്ചത്.

അതേസമയം, നിയമനത്തില്‍ ന്യായീകരണവുമായി ദേവസ്വം മന്ത്രി കെ.മുരളീധരന്‍ രംഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതില്‍ താന്‍ ഇടപെടില്ല. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി ചോദിച്ചു.

Post a Comment

0 Comments