സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീണ മടങ്ങിയത്. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസിൽ എത്തിയിരുന്നത്.
പിഎംഎൽഎ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എസ്എഫ്‌ഐഒ കണ്ടെത്തലുകളും, ഇ ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സിഎംആർഎല്ലിന് എക്‌സാലോജിക് നൽകിയിട്ടുള്ള സേവനങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുക.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടർന്ന് എത്തിയില്ല. എസ്എഫ്‌ഐഒ റിപ്പോർട്ടിന്റെ വിവരങ്ങളും, റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 2016 മുതൽ 2020, 2021 വരെയുള്ള കാലയളവിൽ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്നപേരിൽ നൽകിയിട്ടുണ്ട്. എന്നാൽ, എക്‌സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തൽ.
0 Comments