തിരുവനന്തപുരം:വനംവകുപ്പ് പി.ആർ.ഒ യക്ക് സ്ഥലം മാറ്റം. പി ആർ ഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് അഭിലാഷ് എ.സിയെ സ്ഥലംമാറ്റിയത്. മന്ത്രി ഷിബു ബേബി ജോണിന്റെ എതിർപ്പിനെ തുടർന്നാണ് സ്ഥലമാറ്റം. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്. പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. അഞ്ച് ദിവസത്തിനിടെ അഭിലാഷിന് ലഭിക്കുന്ന രണ്ടാമത്തെ ട്രാൻസ്ഫർ ആണിത്.

0 Comments