കാസർകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

 



കാസർകോട്: കാസർകോട് ആദൂരിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. അബൂബക്കർ-സൗദ ദമ്പതിമാരുടെ മക്കളായ 14 വയസുള്ള മുസമ്മിൽ ഒമ്പത് വയസുള്ള മുൻസിർ എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിൽ ഇവരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മൂന്നാമതൊരു കുട്ടി ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്തി. 14 വയസുള്ള വഹശിനെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Post a Comment

0 Comments