പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി; ദോഹയിൽ നടക്കാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം




ദോഹ: പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും വഴിമുട്ടി. ഇറാനും അമേരിക്കയും തമ്മിൽ ഇന്ന് നടക്കാനിരുന്ന ദോഹ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. ദോഹയിൽ ഇറാൻ പ്രതിനിധി സംഘം എത്തുമെങ്കിലും ചർച്ചകൾക്ക് പദ്ധതിയിട്ടില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. ഇന്ന് ദോഹയിൽ ഇറാൻ – അമേരിക്ക ചർച്ച നടക്കുമെന്ന് ആവർത്തിച്ച് ട്രംപ് രംഗത്തെത്തി. ചർച്ച ഇറാൻ്റെ ആണവ നിരായുധീകരണത്തിലാകും ഊന്നൽ നൽകുകയെന്നും ട്രംപ് വ്യക്തമാക്കി. ‌‌വാഷിങ്ടണ്ണിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേയാണ് പ്രതികരണം

Post a Comment

0 Comments