നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശം

 



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർ‌ണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മെമ്മറി കാർഡ് - പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.



Post a Comment

0 Comments