കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി സി ചാക്കോ. ഏത് പ്രതികൂല സാഹചര്യത്തിലും എൻസിപിക്ക് ജയിക്കാവുന്ന സീറ്റ് ആയിരുന്നു എലത്തൂർ. സ്വാർത്ഥമായ താത്പര്യങ്ങൾ പലർക്കും ഉണ്ടാകും. ഇന്ന് എംഎൽഎ ഇല്ലാത്ത പാർട്ടി ആയി മാറി. പാർട്ടി വേണ്ട, ഒറ്റയ്ക്ക് എല്ലാം നേടാം എന്ന് കരുതിയവർ പാർട്ടിയെ ഈ ഗതിയിൽ എത്തിച്ചുവെന്നും പി സി ചാക്കോ പറഞ്ഞു.
തോമസ് കെ തോമസ് പ്രസിഡന്‍റ് ആയതിൽ പിന്നെ ഒരു ജില്ലാ യോഗം പോലും വിളിച്ചില്ല. പാർട്ടി മാസങ്ങളായി ദയനീയ അവസ്ഥയിലായിരുന്നു. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രസിഡന്‍റിനെ മാറ്റിയത്. സുരേഷ് ബാബു പ്രസിഡന്‍റ് ആയത് ഏറ്റവും മികച്ച തീരുമാനമാണ്. എൻസിപി തിരിച്ചുവരും. ഈ പാർട്ടിയെ ഏഴുതി തള്ളാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments