പത്തനംതിട്ട: കൂടൽ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസിൽ സിഐക്ക് എതിരെ നടപടി. കൂടൽ എസ്ഐ ജയ്മോനെയാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്തവരെ മർദിച്ചെന്ന പരാതിയിലാണ് നടപടി. കേസിൽ പൊലീസിനെതിരെ കസ്റ്റഡിയിൽ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു
പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ നിയന്ത്രണങ്ങളോടെ കഴിയുകയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ജൂലൈ 3-ാം തീയതി രാത്രി എട്ട് മണിയോടെ സിവിൽ വേഷത്തിലെത്തിയ കൂടൽ എസ്ഐയും സംഘവും, പത്തനാപുരത്തുള്ള വാടകവീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ തങ്ങളെ ഒരു വാഗൺആർ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പൊലീസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു ഈ അതിക്രമം.
സ്റ്റേഷനിലെത്തിച്ച ശേഷം, തനിക്ക് യാതൊരു അറിവുമില്ലാത്ത സംഭവത്തെക്കുറിച്ച് ക്രൂരമായ ചോദ്യം ചെയ്യലും മർദ്ദനവുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പരാതിയിൽ വ്യക്തമാക്കുന്നു. സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് കേസിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് വിട്ടയക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
%20(1).jpg)
0 Comments