ദേശീയപാത വികസനം; കേരളത്തിൽ 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി

 



ന്യൂഡൽഹി: സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം. കേരളത്തിൽ 2039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നടത്തിയ ചർച്ചയിലാണ് തുക അനുവദിക്കാൻ ധാരണയായത്.

സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനും ഈ തുക വലിയ തോതിൽ സഹായകരമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിലയിരുത്തൽ. പദ്ധതിയിലെ ഏറ്റവും വലിയ തുക അനുവദിച്ചിരിക്കുന്നത് കൊല്ലം - തേനി ദേശീയപാതയിലെ 4 വരി വികസനത്തിനായാണ്. ഇതിനായി 1663 കോടി രൂപയുടെ കേന്ദ്രാനുമതിക്ക് യോഗത്തിൽ ധാരണയായി. നിലവിലെ ദേശീയപാത 966-ൽ കോഴിക്കോട് മുതൽ പാലക്കാട്‌ വരെയുള്ള വിവിധ നിർമാണ-നവീകരണ പ്രവൃത്തികൾക്കായി 172 കോടി രൂപ നീക്കിവെക്കും.

നിലവിലുള്ള കൊല്ലം - തിരുമംഗലം ദേശീയപാതയുടെ വികസനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 98.40 കോടി രൂപ അനുവദിച്ചു. വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ നിന്നും കർണാടക അതിർത്തിയിലെ ബൈരകൂപയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കബനി നദിക്ക് കുറുകെ പാലവും അതിന്റെ അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനായി 40 കോടി രൂപയും പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.

Post a Comment

0 Comments