കള്ളാടി മണ്ണിടിച്ചിൽ; ‘നിയമ-സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകും; കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിക്കും’: മുഖ്യമന്ത്രി




 വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ സംബന്ധിച്ച് നിയമ – സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്വേഷണസമിതിയെ നാളെ തീരുമാനിക്കും. കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമെ തുടർ പ്രവർത്തനം അനുവദിക്കു. കള്ളാടിയിൽ നിന്ന് കൂടുതൽ പേരെ മാറ്റി പാർപ്പിക്കുമെന്നും മുഖ്യമന്ത്രി.

തിരച്ചിൽ നാളെയും തുടരും. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. വയനാടിനെ മുഴുവൻ ബാധിച്ച പ്രശ്‌നമല്ല. ടൗൺ ഷിപ്പ് ഭാഗത്തെ മണ്ണ് മാറ്റാൻ കൂടി നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ പഠനം നടത്താതെ ടണൽ നിർമാണം ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. സംസ്ഥാനത്ത് മണ്ണിന്റെ ഘടനയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം പറഞ്ഞപ്പോൾ മണ്ണ് പരിശോധന വിദഗ്ദൻ എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുർബലമായ ഘടനയുള്ള മണ്ണാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ഇത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments