തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു. കേസിൽ അച്ഛനെ പോത്തൻകോട് പൊലീസ് റിമാൻഡ് ചെയ്തു. 40 വയസുകാരനായ അയൽവാസി മെഡി. കൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ജയിലായ ശേഷമാണ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചകാര്യം പൊലീസ് അറിയുന്നത്. കുട്ടിയുടെ മൊഴിയിൽ പൊലിസ് പോക്സോ കേസെടുക്കും. ജൂൺ 29ന് പോത്തൻകോട് കല്ലുവിള ഭാഗത്താണു സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയുടെ പരാതിയിൽ പെൺകുട്ടിയുടെ അച്ഛനെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

0 Comments