തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ്റെ മിന്നൽ പരിശോധനയിൽ 42 തട്ടുകടകൾക്ക് നോട്ടീസ്. ശുചിത്വ നിലവാരമില്ലാത്ത 38 തട്ടുകടകൾക്ക് പിഴ ചുമത്തി. ശുചിത്വമില്ലാത്ത തട്ടുകടകളിൽ നിന്ന് 46,500 രൂപ പിഴ ഈടാക്കി. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് 5000 രൂപയും പിഴ ചുമത്തി. ഇന്നലെ രാത്രി എട്ടുമണി മുതൽ 12 മണി വരെയായിരുന്നു പരിശോധന.

0 Comments