കേളകം: ലയൺസ് ക്ലബ് ഓഫ് കേളകത്തിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽദാനവും ഗൃഹോപകരണ വിതരണവും ഇന്ന് നടക്കും.
ഉച്ചയ്ക്ക് 3 മണിക്ക് കല്ലുമുതിരക്കുന്നിലെ ലിസി പാലക്കുന്നേൽ, വൈകിട്ട് 4 മണിക്ക് കൊളക്കാട്ടെ സാബു അക്കപ്പറമ്പിൽ, വൈകിട്ട് 5 മണിക്ക് കൊട്ടിയൂരിലെ ജോഷിമോൻ–ടിബി കലത്തിപ്പറമ്പിൽ എന്നിവർക്കാണ് പുതിയ വീടുകളുടെ താക്കോൽ കൈമാറുക. കെ.സി.എഫിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തുടർന്ന് വൈകിട്ട് 7 മണിക്ക് കേളകം ലയൺസ് ഹാളിൽ സ്ഥാനാരോഹണ സമ്മേളനം നടക്കും. ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് എംജെഎഫ് മുഖ്യാതിഥിയാകും. ചീഫ് അഡീഷണൽ കാബിനറ്റ് ട്രഷററും ഡിസ്ട്രിക്ട് ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഷാജി ജോസഫ് പി.എം.ജെ.എഫ് പുതിയ ഭാരവാഹികളെ സ്ഥാനാരോഹണം നടത്തുകയും മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും.
നിലവിലെ പ്രസിഡന്റ് ഡോ. വിശ്വനാഥൻ എംജെഎഫ് അധ്യക്ഷത വഹിക്കും. മാത്യു കെ.സി. സ്വാഗതവും ബിനു കെ. ആന്റണി ക്ലബ് റിപ്പോർട്ടും അവതരിപ്പിക്കും. ഷാൻ മാത്യു മുഖ്യാതിഥിയെ പരിചയപ്പെടുത്തും. റീജിയൻ ചെയർപേഴ്സൺ രവീന്ദ്രൻ ടി.പി. എംജെഎഫ്, സോൺ ചെയർപേഴ്സൺ റെജിമോൻ തോമസ് എംജെഎഫ് എന്നിവർ ആശംസകൾ അർപ്പിക്കും. രാജീഷ് ബൂൺ നന്ദി രേഖപ്പെടുത്തും.

0 Comments