റോട്ടറി ക്ലബ് കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. 2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ് നൽകിവരുന്നത്. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, സുരക്ഷിതമായ കുടിവെള്ള സൗകര്യങ്ങൾ എന്നിവയും ക്ലബ്ബ് നൽകി
ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ റോട്ടറി ക്ലബ് നിർണായക പങ്കുവഹിച്ചു. രാജ്യത്തുടനീളമുള്ള നിരവധി സംഘടനകളുമായി ഏകോപിപ്പിച്ചുകൊണ്ട് നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു.

0 Comments