ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ വാഹനാപകടം; ബസിന് തീ പിടിച്ച് 7 മരണം




 ഡൽഹി: ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബസ് ട്രെയിലറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും കത്തി .ഹരിദ്വാറിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ട്രെയിലറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ് മലയിടുക്കിലേക്ക് വീഴുകയും ബസിന്‍റെ പിൻഭാഗത്ത് തീപിടിക്കുകയും ചെയ്തതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറങ്ങുകയായിരുന്നു. മുകളിലെ ബെർത്തുകളിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരെ താഴേക്ക് വലിച്ചെറിയുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തന സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ബസിൽ നിന്ന് മാറ്റി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പടരുന്നതിന് മുമ്പ് ചില യാത്രക്കാർ സ്വയം രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.

Post a Comment

0 Comments