തിരുവനന്തപുരം: ദേശാഭിമാനി വിവാദത്തിൽ വാരാന്ത്യ പതിപ്പ് എഡിറ്റർ കെ ആർ അജയന് കാരണം കാണിക്കൽ നോട്ടീസ്. ഇന്ന് നാല് മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം. വിവാദ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വിമർശനമുണ്ട്. വിവാദം മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

0 Comments