തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് ശമ്പള വർധനവ്; സമരം അവസാനിച്ചു

 




തൃശൂർ: അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിക്കുന്നു. നഴ്‌സുമാരുടെ ശമ്പള വർധനവിൽ മാനേജ്മെന്‍റ് എടുത്ത തീരുമാനം യുഎൻഎ അംഗീകരിച്ചു. 4000 മുതൽ 6000 രൂപ വരെയാണ് വർധിപ്പിച്ചത്. അതേസമയം ജൂബിലി മിഷൻ ആശുപത്രിയിലെ വേതന വർധനയിൽ ഇതുവരെയും തീരുമാനം ആയില്ല.മുൻകാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. സമരത്തിൽ പങ്കെടുത്ത ആർക്കും എതിരെ പ്രതികാര നടപടികളും ഉണ്ടാവില്ല.


Post a Comment

0 Comments