ഓസ്‌ലോ : ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ കനത്ത സൈബർ ആക്രമണം നേരിട്ട് നോർവേ താരം അലക്‌സാണ്ടർ സോർലോത്ത്. മത്സരത്തിൽ ഗോൾ നേടാൻ ലഭിച്ച മികച്ചൊരു അവസരത്തിൽ താരം ഹാലൻഡിന് പാസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ പ്രതിഷേധം. മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേ പരാജയപ്പെട്ടു.
ഷെൽഡ്രപ്പിന്റെ ഗോളിൽ ലീഡെടുത്ത നോർവേക്കെതിരെ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഇരട്ട ഗോൾ കരുത്തിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. മത്സരത്തിൽ നോർവെയുടെ ലീഡ് ഇരട്ടിയാക്കാൻ കിട്ടിയ സുവർണാവസരമാണ് സോർലോത്ത് സ്വയം പോസ്റ്റിലേക്ക് തൊടുത്തതും നഷ്ടപ്പെട്ടുത്തിയതും. 'വിഷമിക്കരുത്, ഇംഗ്ലണ്ടിൽ ഏറ്റവും ആരാധകരുള്ള ഫുട്‍ബോളർ നീ തന്നെയാണ്', 'നിങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു' എന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് താരത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിറയുന്നത്.

0 Comments