മയാമി : ലോകകപ്പ് സെമി ഫൈനലിസ്റ്റുകളിൽ നോക്കൗട്ടിൽ ഏറ്റവും എളുപ്പമുള്ള എതിരാളികളെ ലഭിച്ചത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക്. 38.3 ആണ് അർജന്റീനയുടെ എതിരാളികളുടെ ആവറേജ് ഫിഫ റാങ്കിങ്. കേപ് വെർദെ (67), ഈജിപ്ത് (29), സ്വിറ്റ്‌സർലാൻഡ് (19) എന്നിവരെയാണ് അർജന്റീന നേരിട്ടത്.
ഏറ്റവും കടുപ്പമേറിയ നോക്കൗട്ട് മത്സരങ്ങൾ ജയിച്ച് വന്നത് സ്പെയിനാണ്. ഓസ്ട്രിയ (24), പോർച്ചുഗൽ (5), ബെൽജിയം (9) എന്നിങ്ങനെ ഫിഫ റാങ്കിങ്ങിൽ ആവറേജ് 12.7 ഉള്ള ടീമുകളെയാണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. സ്വീഡൻ (38), പരാഗ്വേ (41), മൊറോക്കോ (7) ടീമുകളെ പരാജയപ്പെടുത്തി ഫ്രാൻസും കോംഗോ (46), മെക്സിക്കോ (14), നോർവേ (31) ടീമുകളെ കടന്ന് ഇംഗ്ലണ്ടും അവസാന നാലിൽ ഇടം പിടിച്ചു. ജൂലൈ 15, 16 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക.

0 Comments