കേളകം ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു

 


കേളകം : മൺസൂൺകാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചിത്വ പരിപാലനത്തിന്റെയും ഭാഗമായി കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ മെഗാ ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന വിപുലമായ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിജു ചാക്കോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത് നാലാം തവണയാണ് കേളകം ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇത്തരത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. കേളകം ബസ്റ്റാൻഡ് പരിസരം, അടക്കത്തോട് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ പരിസരം, ഹൈസ്കൂൾ റോഡ്, പഞ്ചായത്ത് ഓഫീസിനു മുൻവശം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചീകരിക്കുകയും ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അബ്ദുൽസലാം സുനിതാ രാജു വത്യാട്ട് ഷിജി സുരേന്ദ്രൻ പഞ്ചായത്ത് അംഗങ്ങളായ എസ് ടി രാജേന്ദ്രൻ മാസ്റ്റർ, ജൈമോൻ, ബിനു എടാൻ, ജെസ്സി, സി ഡി എസ് ചെയർപേഴ്സൺ ലീലാമ്മ ജോണി എന്നിവർ സംസാരിച്ചു. വിവിധ വ്യാപാരികളായ കൊച്ചിൻ രാജൻ, സിബി അൽക്ക, രവീന്ദ്രൻ നായർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്   സന്തോഷ് ജോസഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി കെ പി ഷാജി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാ പ്രവർത്തകർ, റോയൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Post a Comment

0 Comments