അഞ്ചു പതിറ്റാണ്ട് കാലം കുടിയേറ്റ ജനതയുടെ ആരോഗ്യത്തിന്റെ കാവൽക്കാരനായിരുന്ന പ്രിയ ഡോക്ടർ സണ്ണി ജോർജിന്റെ നിര്യാണത്തിൽ പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചിച്ചു. തൃശ്ശൂരിലെ ചാലക്കുടിയിൽ നിന്ന് കാർഷിക മേഖലയായ പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശങ്ങളിലേക്ക് 1973 ലാണ് സണ്ണി ഡോക്ടർ കടന്നുവരുന്നത്. അന്ന് കേവലം ഒരു കൊച്ചു ക്ലിനിക്ക് മാത്രമായി ആരംഭിച്ച് പിന്നീട് കിടത്തി ചികിത്സയടക്കമുള്ള ഹോസ്പിറ്റലിലായി അത് വളരുകയായിരുന്നു.
തുടർന്ന് ഈ ആശുപത്രിയിലൂടെ ലഭിച്ച ചികിൽസയിലൂടെയും, നൂറുകണക്കിന് പുതുജന്മങ്ങളിലൂടെയുമായി ഒരു തലമുറ തന്നെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.ഡോക്ടറുടെ ആഗമനത്തോടെ പ്രസവത്തോടു കൂടിയുള്ള മരണങ്ങൾ ഒരു പരിധി വരെ നിലയ്ക്കുകയുണ്ടായി.
50 വർഷക്കാലം കുടിയേറ്റ ജനതയ്ക്ക് സേവനം നൽകിയ ഡോക്ടറുടെ വേർപാട് ഡോക്ടേഴ്സ് ദിനത്തിൽത്തന്നെ ആയിരുന്നു എന്നതും ആസ്മികമാണെന്ന് യോഗം അനുസ്മരിച്ചു.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ കെ.എസ്. അജിമോൻ, പി.എ.ഷാജിമോൻ, ജോസ് കുന്നത്ത്,കെ.ജോസഫ്, സജി വർഗീസ്, ബാബു രാജേഷ്, പി.എം.പൈലി,ഇ.കെ.മുഹമ്മദ്,കെ.വി.റഫീഖ്, വേണുഗോപാൽ,ഷിബിൻ വി.കെ,എം.വി.ബാബു, പ്രസന്നകുമാർ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.

0 Comments