പാലക്കാട്ട് 'തൂഫാന്‍' പരിശോധനക്കിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം; വനിതാ പൊലീസ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്‌

 



പാലക്കാട്: പാലക്കാട്ട് തൂഫാൻ പരിശോധനക്കിടെ പൊലീസ് സംഘത്തിന് നേരെ മദ്യപരുടെ ആക്രമണം. സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. മദ്യപിച്ച് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പൊലീസിനെ ആക്രമിച്ചത്.

സൈനികനായ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ വാഹനം തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

കോഴിക്കോട് പേരാമ്പ്രയിലും ലഹരിസംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ സംഘത്തിലുള്ളവർ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments