ന്യൂഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറക്കുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടായിരുന്നെന്ന് മന്ത്രി കെ.എം ഷാജി. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്ന് തന്നെയാണ് ലീഗിന്‍റെ നിലപാടെന്നും എന്നാൽ, മന്ത്രിസഭാ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടേയും വോട്ട് വാങ്ങിയാണ് യുഡിഎഫ് അധികാരത്തിലേറിയതെന്നും ഏതെങ്കിലും പ്രതിഷേധത്തിന്‍റെ പേരിൽ പൊതുതീരുമാനം റദ്ദ് ചെയ്യാനാകില്ലെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട കാബിനറ്റ് തീരുമാനങ്ങളെ ലീഗ് റദ്ദ് ചെയ്യില്ല. ജനാധിപത്യപരമായ സംവിധാനത്തിൽ വിയോജിപ്പുകളൊക്കെ ഉണ്ടായേക്കാം. വിയോജിപ്പ് ഉള്ളതുകൊണ്ട് തന്നെയാണ് സാദിഖലി തങ്ങൾ അഭിപ്രായം തുറന്നുപറഞ്ഞത്. എങ്കിലും, ഭരണപരമായ കാര്യങ്ങളിൽ ഒരുമിച്ച് പോകുന്ന രീതിയാണ് ഞങ്ങൾ സ്വീകരിക്കുന്നത്. വോട്ട് നൽകിയ ജനങ്ങളെ പ്രസിദ്ധീകരിക്കുന്ന ഒരു പാർട്ടിയെന്ന നിലയിൽ, ഞങ്ങളുടെ അഭിപ്രായങ്ങൾ വിയോജിപ്പാണെങ്കിലും പറയുക തന്നെചെയ്യും'. മന്ത്രി വിശദീകരിച്ചു. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ അനാവശ്യ തർക്കങ്ങളുണ്ടാക്കി മുന്നോട്ടുപോകാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്നും ഷാജി വ്യക്തമാക്കി.
%20(1).jpg)
0 Comments