കാലിഫോർണിയ: ബോസ്നിയ ആൻഡ് ഹെർസഗോവിനയെ മറികടന്ന് ആതിഥേയരായ യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം. ഫൊലാറിൻ ബലോഗൻ, മാലിക് ടിൽമാൻ എന്നിവരാണ് ആതിഥേയർക്കായി ഗോൾ കണ്ടെത്തിയത്. മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ സ്‌ട്രൈക്കർ ബാലോഗണിന് അടുത്ത മത്സരം നഷ്ടമായേക്കും.
കാലിഫോർണിയയിലെ ലീവൈസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കംമുതൽ ആധിപത്യം പുലർത്തിയത് യുഎസ്എ ആയിരുന്നു. എന്നാൽ ബ്രെക്ക് ത്രൂ ഗോളിനായി മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകൾ വരെ കാത്തുനിൽക്കണ്ടി വന്നു. തകർപ്പൻ ഫോമിൽ കളിക്കുന്ന സ്‌ട്രൈക്കർ ഫൊലാരിൻ ബലോഗൺ (45) ആണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ 64ാം മിനിറ്റിൽ ബലോഗൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി ചുരുങ്ങിയാണ് യുഎസ് മത്സരം അവസാനിപ്പിച്ചത്. തുടർന്ന് മത്സരം നിയന്ത്രിച്ചത് ബോസ്നിയയാണെങ്കിലും ഒരു ഗോൾ മടക്കാൻ അവർക്ക് സാധിച്ചില്ല. മാലിക് ടിൽമാൻ (82) ഫ്രീകിക്കിലൂടെ ലീഡുയർത്തിയതോടെ മത്സരം ബോസ്നിയയുടെ കൈവിട്ട് പോയി.
പ്രീക്വാർട്ടറിൽ സെനഗലിനെ തോൽപ്പിച്ച് മുന്നേറിയ ബെല്ജിയമാണ് ആതിഥേയരുടെ അടുത്ത എതിരാളികൾ

0 Comments