‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; സി ജെ പി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സി ബി സി ഐ




ഡൽഹി :സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായെന്നും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു.

അതിനിടെ സിജെപി പ്രവർത്തകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രിയുടേയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് എംപിമാരും മുഖ്യമന്ത്രിമാരായ വിഡി സതീശനും ഡികെ ശിവകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതീകാത്മകമായി കൈകൾ ബന്ധിച്ചാണ് പ്രതിഷേധം. ഡീൻ കുര്യാക്കോസ് എംപിയേയും മന്ത്രി പിസി വിഷ്ണുനാഥിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments