കേളകം:പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ കേളകം പഞ്ചായത്ത് തല ഉത്ഘാടനവും മെമ്പർഷിപ് വിതരണവും നടത്തി. വി എം അബ്ദുൽകാദറിന് മെബർഷിപ്പ് കൈമാറി കേളകം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .എ അബ്ദുസലാം ഉൽഘാടനം നിർവഹിച്ചു. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ ഐ യു എം എൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ ഐ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി യൂസുഫ് സി എം , വി എം അബ്ദുൾകാദർ , പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുൽസലാം , സെക്രട്ടറി അബ്ദുസലാം പെരുന്തയിൽ, ജാഫർ പുളിക്കക്കുന്നേൽ എന്നിവർ സംസാരിച്ചു

0 Comments