പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്; കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

 



പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന കേസില്‍ അപ്രതീക്ഷതമായ വഴിത്തിരിവ്. കസ്റ്റഡിയിലെടുത്ത ആറുപേരെയും പൊലീസ് താത്കാലിമായി വിട്ടയച്ചു.

മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.

കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Post a Comment

0 Comments