തിരുവനന്തപുരം:പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍ മന്ത്രി കെ രാജന്‍. സംസ്ഥാന സെക്രട്ടറി അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞതാണെന്നും കെ രാജന്‍ പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഐയില്‍ ഭിന്നസ്വരമുയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജനങ്ങളെ ബാധിക്കാത്ത വിഷയത്തില്‍ വാശിപിടിക്കരുതെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നു. പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്‌നത്തെ മുഖ്യഅജണ്ടയായി ഉയര്‍ത്തി ഇറങ്ങരുത്. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ആരുമായും തര്‍ക്കിക്കാം, എന്നാല്‍ പാര്‍ട്ടി കാര്യത്തില്‍ അത് പാടില്ല. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായവും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചിലര്‍ പ്രകടിപ്പിച്ചു.

0 Comments