'അക്ഷരപ്പിശക് ആശയക്കുഴപ്പത്തിൽ സംഭവിച്ച തെറ്റ്'; വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

 


തിരുവനന്തപുരം: കേരളം എന്ന് എഴുതുന്നതിനിടെ അക്ഷരത്തെറ്റ് സംഭവിച്ചതിൽ വിശദീകരണവുമായി വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ച തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ട്രോളുകളെല്ലാം ശ്രദ്ധയിൽപ്പെട്ടു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യുഡിഎഫിന്റെയും സർക്കാരിന്റെയും തന്റെയും നയം. സ്‌നേഹത്തിനും തിരുത്തലുകൾക്കും എല്ലാവരോടും നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എഐ ഉച്ചകോടിക്കിടെ മന്ത്രി കേരളം എന്ന് എഴുതിയപ്പോൾ അക്ഷരപ്പിശക് സംഭവിച്ചിരുന്നു. ഇത് വലിയ പരിഹാസത്തിനും ചർച്ചകൾക്കും വഴിവെച്ചതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്

Post a Comment

0 Comments