കേളകം ഇഎംഎസ് ലൈബ്രറിയിൽ പുസ്തകാസ്വാദന ചർച്ച നടത്തി

 


കേളകം  :കേളകം ഇഎംഎസ് ലൈബ്രറിയിൽ പുസ്തകാസ്വാദന ചർച്ച നടത്തി. സിന്ദൂരി രചിച്ച ഹിഡുംബി എന്ന നോവൽ ഇ എം എസ് ലൈബ്രറിയിൽ നോവലിസ്റ്റിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. വനിത സാഹിതി ജില്ല സെക്രട്ടറി ഇ.ഡി. ബീന പുസ്തകാവതരണം നടത്തി. പി എം രമണൻ അധ്യക്ഷനായിരുന്നു. കെ.പി. ഷാജി, ബിന്ദു ടി.കെ. ബീന ഉണ്ണി ,സരസ്വതി കെ എം , രംന വികാസ്, മനീഷ് മുഴക്കുന്ന്, കെ.ജി.വിജയപ്രസാദ് ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നോവലിസ്റ്റ് സിന്ദൂരി മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments