പേരട്ട: ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡ് ഫാം ഫാർമേഴ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അയ്യംകുന്ന്, പായം, ഉളിക്കൽ ഗ്രാമപഞ്ചായത്തുകളിലെ കർഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പേരട്ടയിലെ പ്രമുഖ കർഷകനായ ബിനു വെടിക്കാട്ടിലിൻ്റെ കൃഷിസ്ഥലത്തോട് ചേർന്നുള്ള ഫാം ഹൗസിൽ വെച്ച് ജൈവകൃഷിയിലൂടെ മികച്ച കാർഷി കോല്പാദനം എന്ന വിഷയത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വിനോദ് കുമാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബർ നിഷ ഒരപ്പാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഡോ: ഏ.ജെ. ജോർജ്ജ് ക്ലാസ്സുകൾ നയിച്ചു. അഡ്വ: കെ.കെ.മാത്യു, ആൻ്റോ കെ. ആൻ്റണി, കുര്യൻ മൈലാടിയിൽ, ബിനു വെട്ടിക്കാട്ടിൽ, എൻ. വി. ജോസഫ്, റെജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
%20(1).jpg)
0 Comments