സർവകലാശാലകളില്‍ സന്ദർശനം നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

 



തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലും സന്ദർശനം നടത്താൻ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്. ആദ്യ സന്ദർശനം തിങ്കളാഴ്ച സാങ്കേതിക സർവകലാശാലയിൽ നടക്കും.

പ്രധാന വിവരങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. എന്നാൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കം ചട്ടവിരുദ്ധമെന്ന് ആരോപണം ശക്തമാണ്. ധനകാര്യ വിഭാഗത്തിനല്ലാതെ സർവകലാശാലകളിൽ പരിശോധന നടത്താൻ അധികാരമില്ല എന്നാണ് വാദം.

സാങ്കേതിക സർവകലാശാലയിലെ ചില ഫയലുകൾ പരിശോധിക്കണമെന്ന് വി.സി സിസാ തോമസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ അങ്ങോട്ട് പോകുന്നതെന്നാണ് ബി. അശോക് നൽകുന്ന വിശദീകരണം.

ബി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Post a Comment

0 Comments