തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ നിർണ്ണായക നീക്കവുമായി കോടതി. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരിട്ട് പരിശോധിക്കാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചു. ദൃശ്യങ്ങൾ കാണണമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ആവശ്യം പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കോടതി അംഗീകരിച്ചത്. ഇന്ന് തന്നെ ചേംബറിൽ വെച്ചായിരിക്കും കോടതി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
ഈ കേസിൽ വാദം പൂർത്തിയായ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പ്രഖ്യാപിക്കും. ഇതുവരെ 25 പ്രതികളെയാണ് കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. 44 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതിനൊപ്പം ശാസ്ത്രീയ തെളിവുകളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
%20(1).jpg)
0 Comments