ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ. ജന്തർ മന്തറിലെ സമരപന്തലിൽ നിന്ന് പുറത്തുവിട്ട വീഡിയോ വഴിയാണ് അഭ്യർത്ഥന. അഭിജീത് ദീപ്കെക്ക് പുറമെ നിരാഹാരം അവസാനിപ്പിക്കണമെന്ന് 50 എംപിമാരും അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.
ജൂൺ 28 മുതൽ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ നിരാഹാര സമരത്തിലാണ് സോനം വാങ്ചുക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെക്കുന്നത്. ഇതിൽ കോടതി നിർദേശത്തെ തുടർന്ന് വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റു ആവശ്യങ്ങളിൽ കേന്ദ്ര നിലപാട് വ്യക്തമാക്കിയിട്ടില്ല.
%20(1).jpg)
0 Comments