ശശിമല സ്കൂളിൽ 'ക്രിയേറ്റീവ് കോർണർ'- വർക്ക് ഇൻ്റഗ്രേറ്റഡ് ലാബ് ഉദ്ഘാടനം ചെയ്തു



 


​ശശിമല : ശശിമല ഉദയ ഗവ യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷാ കേരളയുടെ 'സ്റ്റാർസ്' പദ്ധതിയുടെ ഭാഗമായി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമാ യി സഹകരിച്ച് നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം  വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ലിസി സാബു  നിർവ്വഹിച്ചു. പാഠപുസ്തക ആശയങ്ങളെ ഫാഷൻ ഡിസൈനിങ്,  ഫാമിംഗ്, കാർപന്ററി, ഇലക്ട്രോണിക്സ്, സ്റ്റിച്ചിങ്, കുക്കിംഗ്‌ തുടങ്ങിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെടുത്തി പ്രായോഗിക പരിശീലനം നൽകാൻ പോന്ന ഉപകരണങ്ങൾ അടങ്ങിയ പ്രത്യേക വർക്ക്‌ ഇന്റഗ്രേറ്റഡ് ലാബാണ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്.

​സ്കൂൾ പി ടി എ പ്രസിഡന്റ്‌ സരിത രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എ ഐ സ്വാഗതം ആശംസിച്ചു..എസ് എസ് കെ സുൽത്താൻബത്തേരി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  ടി രാജൻ ആമുഖപ്രഭാഷണം നടത്തി. 

​മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ ,മെമ്പർ സുമ മാധവൻ, വയനാട് ഡയറ്റ് സീനിയർ ലക്ചറർ ഡോ. സതീഷ് കുമാർ വി ,എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അധ്യാപകരായ  ഷൈനി പി.ടി, സന്തോഷ് കെ,എം പി ടി എ പ്രസിഡന്റ് പ്രജിത സുനീഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments