ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ടുമരണം

 



അഹമ്മദാബാദ്: ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ ഒൻപതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

അപകടമുണ്ടായ വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലും എൽജി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

Post a Comment

0 Comments