വീര്യം കുറഞ്ഞ മദ്യത്തിലെ നികുതി ഇളവ്; വിവാദങ്ങൾ ഊതി പെരുപ്പിച്ചതെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദങ്ങൾ ഊതി പെരുപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റിന്റെ ശോഭ കെടുത്താനുള്ള ഇടപെടലാണ് നടന്നത്. അതിനൊപ്പം ചിലർ കൂടെ കൂടി. അതിൽ സാരമില്ല, അത് എപ്പോഴും ഉണ്ടാകുന്നതാണ് അതിലൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും വി.ഡി സതീശൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് പെട്ടെന്ന് നടപ്പാക്കാനുള്ളതല്ല. തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പാണ്. അത് മദ്യനയത്തിൽ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര വന്നത് കൊണ്ടല്ല. സ്വകാര്യ ബസ് വ്യവസായത്തെ പിടിച്ചു നിർത്താനുള്ള എല്ലാ സഹായവും ഉ‌ണ്ടാവും. അവർക്ക് നികുതിയിളവ് നൽകിയത് ആ വ്യവസായം തകർന്നു പോകാതിരിക്കാനാണെന്നും ഇനിയും സഹായങ്ങൾ ഉണ്ടാവുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Post a Comment

0 Comments