വായന പക്ഷാചരണ സമാപനവും ഐ വി ദാസ് അനുസ്മരണവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു

  



കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും കാപ്പാട് സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണം സമാപനവും സാഹിത്യ സദസ്സും സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ഷൈജു വാത്യാട്ട് അധ്യക്ഷത വഹിച്ചു. പി കെ മണി മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണവും അധ്യാപിക കെ എം ഗ്രേസി  ഐ വി ദാസ് അനുസ്മരണ പ്രഭാഷണവും നടത്തി. വനിതാ വേദി അംഗങ്ങൾ ചേർന്ന് ബഷീറിൻറെ സ്ത്രീ കഥാപാത്രങ്ങളെ കോർത്തിണക്കി "ഞങ്ങൾ ബഷീറിൻറെ പെണ്ണുങ്ങൾ" എന്ന പരിപാടി അവതരിപ്പിച്ചു. 

അധ്യാപിക കെ ആർ വിനോദിനി , സുമ രാജു എന്നിവർ ചേർന്ന് ബാല്യകാലസഖിയിലെ മജീദ് സുഹറ പ്രണയിനികളുടെ നൊമ്പരങ്ങൾ റീഡിങ് തിയേറ്ററായി അവതരിപ്പിച്ചു. സുമ രാജു എഴുതി ചിട്ടപ്പെടുത്തിയ ബഷീർ ബേപ്പൂർ സുൽത്താൻ എന്ന മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. ടി ചന്ദ്ര ടീച്ചർ കവിത ആലപിച്ചു. ബഷീർ ദിന സാഹിത്യ ക്വിസ് മത്സരത്തിൽ വിജയിച്ച നിജില്‍ സാബു, അക്ഷര വിഎസ്, അവന്തിക വി, റിജിൽ രഞ്ജിത്ത്, നിവിൻ സാബു, ആദിഷാ സതീഷ്, കാശിനാഥ് ഷിജു, തീർത്ഥ സജേഷ്, ആഷ്മിത ഷിബു എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദേശത്ത് പോകുന്ന പി എൻ ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ എസ് ഡി എന്നിവർക്ക് യാത്രയയപ്പ് നൽകി. 

എം വി പ്രഭാകരൻ, രഘു പി ആർ, വർഗീസ് സിഡി, സജീവൻ എം പി, സെബാസ്റ്റ്യൻ കെ ജെ, പ്രസാദ് ടി ആർ,സെക്രട്ടറി എം വി മുരളീധരൻ  ലൈബ്രറേറിയൻ തോമസ് കുന്നുംപുറം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments