തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം വിശദീകരണം നൽകി. ഡിജിപി വിശദീകരണം ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടിയായാണ് അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. തനിക്കെതിരെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ അജിത് കുമാർ പൂർണമായി നിഷേധിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.
എഡിജിപി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ നൽകിയ മൊഴിയാണ് അജിത് കുമാറിന് നിലവിൽ തിരിച്ചടിയായിരിക്കുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ ആലപ്പുഴയിൽ നിന്ന് വിളിച്ചുവരുത്തി കേസ് ഡയറി വാങ്ങി പരിശോധിക്കാനും, കേസ് അട്ടിമറിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള 'റെഫർ റിപ്പോർട്ട്' തയാറാക്കാനും നിർദേശിച്ചത് അജിത് കുമാറാണെന്നായിരുന്നു എസ്ഐമാരുടെ മൊഴി. എന്നാൽ താൻ ഇത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് അജിത് കുമാറിന്റെ വാദം.

0 Comments