കണ്ണൂർ: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ ജില്ല വൈസ് പ്രസിഡന്റാക്കി ഡിവൈഎഫ്ഐ. വി കെ നിഷാദിനെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായാണ് തെരഞ്ഞെടുത്തത്. രണ്ട് ദിവസമായി തലശ്ശേരിയിൽ നടന്ന ജില്ല സമ്മേളനത്തിലാണ് പയ്യന്നൂരിൽ നിന്നുള്ള വി.കെ നിഷാദിനെ ജില്ല വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
2012 ൽ പൊലീസിനെ ബോംബ് എറിഞ്ഞ കേസിലാണ് വി.കെ നിഷാദിനെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലേക്ക് കൗൺസിലറായും നിഷാദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂട്ടുപ്രതിയായ ടിസിവി നന്ദകുമാറിനെ പയ്യന്നൂർ ബ്ലോക്ക് ട്രഷററായി ഏതാനും ദിവസം മുമ്പ് തെരഞ്ഞെടുത്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് വി.കെ നിഷാദിനെ ജില്ല വൈസ് പ്രസിഡന്റ് തെരഞ്ഞെടുത്തത്.

1 Comments
You forgot Nitin Pialy, Neeraj murderer, Idukki, now DCC member
ReplyDelete