ബഹ്‌റൈന് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻറെ വ്യോമാക്രമണം




മനാമ: ബഹ്റൈന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം. ഇന്ന് രാവിലെയുണ്ടായ ആക്രമണം പ്രതിരോധിച്ചതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. രാജ്യത്തിനു നേരെ ഇന്ന് നിരവധി വ്യോമാക്രമണങ്ങളുണ്ടായതായി ബഹ്റൈൻ സൈന്യം സ്ഥിരീകരിച്ചു. പരിഭ്രാന്തരാകാതിരിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുമുള്ള നിർദേശവുമായി അധികൃതർ മുന്നറിയിപ്പ് സന്ദേശങ്ങൾ മുൻകൂട്ടി നൽകിയിരുന്നു.

ജനങ്ങളുടെ സുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ച വിവിധ നടപടിക്രമങ്ങളുടെ ഭാഗമായാണു മാർഗനിർദേശം നൽകിയത്. പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് നിലകൊള്ളാനും ആഭ്യന്തര മന്ത്രാലയം സന്ദേശത്തിൽ ആവശ്യപ്പെട്ടു. പിന്നീട് സുരക്ഷ ഉറപ്പാക്കിയതായും ആക്രമണ ഭീഷണി അവസാനിച്ചതായും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ മൊബൈൽ സന്ദേശത്തിലൂടെ അറിയിച്ചു.ആക്രമണം ചെറുക്കാൻ സജ്ജമാണെന്നും വ്യോമ പ്രതിരോധ സേന ജാഗ്രത പുലർത്തുന്നതായും അധികൃതർ അറിയിച്ചു.

Post a Comment

0 Comments