പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പൊലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലെ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി.
ഇന്നലെ വൈകീട്ടായിരുന്നു ഇവര്‍ പത്തനംതിട്ടയില്‍ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്. പല വാഹനങ്ങളിലും ഇടിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പൊലീസുകാരില്‍ ഒരാള്‍ ഇറങ്ങിയോടി. മറ്റുള്ളവര്‍ നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
ലഹരിക്കെതിരെ പൊലീസ് ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ ലഹരിയില്‍ വാഹനമോടിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. ഇന്നലെ അര്‍ധരാത്രി തന്നെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

0 Comments