രാവിലെ കൂടി, ഉച്ചയോടെ കുറഞ്ഞു; സ്വര്‍ണവിലയില്‍ വൈകീട്ടോടെ വീണ്ടും വര്‍ധന

 



കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും വര്‍ധിച്ചു. രാവിലെ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയോടെ വില കുറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ടോടെ വില വീണ്ടും വര്‍ധിച്ചു. മൂന്ന് തവണയാണ് ഇന്ന് വിലയില്‍ മാറ്റമുണ്ടായത്.

രാവിലെ ഗ്രാമിന് 210 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായിരുന്നു. പവന്റെ വില 1680 രൂപ വര്‍ധിച്ച് 1,06,000 രൂപയുമായി.

എന്നാല്‍, ഉച്ചയോടെ പവന് 560 രൂപ കുറഞ്ഞ് 1,05,440 രൂപയായി. ഗ്രാമിന് 70 രൂപയും കുറഞ്ഞു. വൈകീട്ടോടെ പവന് 1360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,06,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 170 രൂപ വര്‍ധിച്ച് 13,350 രൂപയായി.

ആഗോളവിപണിയിലെ വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ വൈകീട്ടോടെയുള്ള വര്‍ധനവ്. ട്രോയ് ഔണ്‍സിന് 4067 ഡോളര്‍ എന്ന നിലയില്‍ വ്യാപാരം ചെയ്തിരുന്ന സ്വര്‍ണം നിലവില്‍ 4130 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments