ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്‍ സുരക്ഷാവീഴ്ച; കണ്ടെത്തലുമായി പിഎസ്‌സി വിജിലന്‍സ്




 കൊച്ചി:സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്‍സുരക്ഷാവീഴ്ച. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയെന്ന് വിജിലന്‍സ് ന്വേഷണത്തില്‍ കണ്ടെത്തി.പിഎസ് സി അന്വേഷണത്തിനായി നിയോഗിച്ച ആഭ്യന്തര വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍.

ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തില്‍ സുരക്ഷ പരിശോധന വേണമെന്ന റിപ്പോര്‍ട്ടുകള്‍ കമീഷന്‍ അവഗണിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.പി.എസ്.സിയുടെ സോഫ്റ്റുവെയറുകളില്‍ ഐ.ടി ഓഡിറ്റ് നടത്തിയില്ല. ഐ ടി ഓഡിറ്റ് നടത്തണമെന്നുള്ള പരീക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു.സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകള്‍ മുമ്പും ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ചത് നേരത്തെ വിവാദമായിരുന്നു. സുരക്ഷാ പരിശോധന നടത്താതെയുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കെ.എ.എസ് അടക്കമുള്ള പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തിയതെന്നും ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments