ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്‌പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയെന്ന ആരോപണം ശക്തമായിരുന്നു. നാളെ നടക്കുന്ന ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ബലോഗൻ ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുകയാണ്.
ബോസ്നിയക്കെതിരെ നടന്ന പ്രീ ക്വാർട്ടറിൽ ബലോഗൻ ചെയ്തത് ഫൗൾ ആന്നെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും ഫിഫ പ്രസിഡന്റിനോട് താൻ നേരിട്ട് സംസാരിച്ചിരുന്നുവെന്നും മുൻപും സംശയകരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളയാളാണ് റഫറിഎന്നും ഡൊണാൾഡ് ട്രംപ് പറയുന്നു. ഏറ്റവും മികച്ച കളിക്കാർ മത്സരത്തിൽ ഉണ്ടാവണെമന്നും മെസ്സിയെയോ റൊണാൾഡോയെയോ വിലക്കിയിരുന്നെങ്കിൽ എന്താവുമായിരുന്നെന്നും ബലൊഗനെ ഉൾപെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ മിടുക്കൻ ആണ് മിടുക്കൻ ആണെന്നും അധ്യക്ഷൻ ആയി ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്.

0 Comments