ടെഹ്റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ എത്തിച്ചു. ഖാംനഇയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തില്‍ ചടങ്ങുകള്‍ സമാപിക്കും. ജൂലൈ നാലിന് ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ ജൂലൈ ആറിനാണ് പൂര്‍ത്തിയാകുക.
ഐആര്‍ജിസി തലവന്‍ അഹമ്മദ് വാഹിദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വാഹിദി പുറംലോകത്തെത്തുന്നത്. 2026 ഫെബ്രുവരി 28നാണ് ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തില്‍ ഖാംനഇയും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചു. പിന്നീടുണ്ടായ ഒരു ഇസ്രായേല്‍ ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിലവില്‍ ആയത്തുല്ല ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ ഏകദേശം 20 ദശലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ കണക്കുകൂട്ടുന്നത്. ലോകത്തെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ പ്രതീക്ഷ.
ഇന്ത്യയില്‍ നിന്നെത്തിയ മതനേതാക്കളുടെ സംഘം ഖാംനഇയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയിലെ ഇറാന്‍ എംബസി പുറത്തുവിട്ടിട്ടുണ്ട്.

0 Comments