യുപിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു

 



ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

വെള്ളിയാഴ്ചയാണ് സംഭവം. ബീഹാറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയ തട്ടിക്കൊണ്ട് പോകുകയും നിര്‍മാണത്തിലിരുന്ന മാളില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ശനിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments