കള്ളാടി മണ്ണിടിച്ചില്‍; പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തി

 



കോഴിക്കോട്: കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളെ കൂടി കണ്ടെത്തി. ജെസിബി വെച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്. നിലവില്‍ ദുരന്തമുഖത്തെ നാല് സോണുകളിലായി പരിശോധന തുടരുകയാണ്.

ഇതില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രി എ.പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments