കുപ്പാടി നിർമലമാത പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു

 



കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗീത തമ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ. സി. സജിത് കുമാർ ഉദ്ഘാടനം നിർവഹിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നയിക്കുകയും ചെയ്തു.

സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ആന്റി ഡ്രഗ് ക്ലബ് ചുമതലയുള്ള അമൃത ട്രീസ ഫ്രാൻസിസ്, ഷീന മോൾ, ഹിൽഡ തോമസ്, ബിനു .എംiഎം.,വനിത സിവിൽ എക്സൈസ് ഓഫീസർ ബി. ആർ. രമ്യ,  വിദ്യാർത്ഥികളായ ലയന ബാബു, നക്ഷത്ര ജിജോയ് എന്നിവർ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിമുക്ത സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

വാരാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ "ലഹരിക്കെതിരെ വല നിറയെ ഗോളുകൾ" എന്ന മുദ്രാവാക്യമുയർത്തി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയർത്തിയ ടാബ്ലോയും വിദ്യാർത്ഥികളുടെ റാലിയും ശ്രദ്ധേയമായി. കൂടാതെ ലഹരി വിരുദ്ധ ക്വിസ് മത്സരവും സംഘടിപ്പിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നു.

Post a Comment

0 Comments