വിഴിഞ്ഞത്തെ ഓഹരി വിൽപന വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് സർക്കാർ

 



തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഓഹരി കൈമാറ്റം ചെയ്തതിന് അനുമതി തേടിയുള്ള അദാനി പോർട്‍സിന്‍റെ അപേക്ഷയിൽ സർക്കാർ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം. ഓഹരി കൈമാറ്റത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം അടക്കം രംഗത്ത് വന്ന പശ്ചാത്തലത്തിൽ വേഗത്തിൽ തീരുമാനം വേണ്ട എന്ന അഭിപ്രായം സർക്കാർ തലത്തിൽ ഉണ്ട് . എന്നാൽ തങ്ങളുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള നടപടികൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നാണ് അദാനി പോർട്സിൻ്റെ വിശദീകരണം.

വിഴിഞ്ഞത്ത് കൈവശമുള്ള ഓഹരികളിൽ 74 ശതമാനം വിറ്റഴിക്കുന്നതിന് തടസമില്ല എന്നാണ് അദാനി പോർട്ട് അധികൃതർ വിശദീകരിക്കുന്നത്.നിയമപരമായ നടപടികൾ മാത്രമേ സ്വീകരിച്ചു എന്നാണ് പോർട്ട് അധികൃതർ പറയുന്നത്. സെബിക്ക് വിവരങ്ങൾ അറിയിച്ച ശേഷം സംസ്ഥാന സർക്കാരിന് അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട് . അതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് ഇനി തുടർ നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ അത് വൈകും എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം . ഇതിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്ന കാരണങ്ങൾ ചിലതുണ്ട് .

Post a Comment

0 Comments